|
സാക്ഷരതയില്‍ വന്‍ പുരോഗതി |
|
സാക്ഷരതയില്‍ രാജ്യം വന്‍ പുരോഗതി നേടുന്നതായി റിപ്പോര്‍ട്ട്. ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് വര്‍ദ്ധനവില്‍ മുന്നിട്ട് നില്‍ക്കുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. എന്നാല്‍ കേരളമടക്കമുള്ള പതിനഞ്ച് സംസ്ഥാനങ്ങള്‍ നിയമത്തിനായുള്ള വിജ്ഞാപനം പോലും പുറത്തിറക്കിയിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
|
|
ഫൈനലില്‍ ആവേശം പകരാന്‍ വി.ഐ.പികളുടെ വന്‍ നിര |
ലോകകപ്പ് ഫൈനലിന് ആവേശം പകരാന്‍ വിഐപികളുടെ വന്‍ നിര. ഇരു രാഷ്ട്രങ്ങളിലേയും പ്രമുഖരാണ് ഫൈനല്‍ കാണാന്‍ വാംഖഡെ സ്റ്റേഡിയത്തിലെത്തുക. കനത്ത സുരക്ഷാവലയത്തിലാണ് മുംബൈ നഗരവും സ്റ്റേഡിയവും. ലോകകപ്പ് ക്രിക്കറ്റ് ഫൈനലിന് ആവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയതായി ആഭ്യന്തരമന്ത്രി പി ചിദംബരം ദില്ലിയില്‍ പറഞ്ഞു. രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ രാജപക്‌സെ തുടങ്ങിയ
|
|
Read more...
|
|
ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു |
|

ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു. സെമി വിജയിച്ച ടീമില്‍നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ മത്സരത്തില്‍ പരുക്കേറ്റ ആശിഷ് നെഹ്‌റയ്‌ക്കു പകരം മലയാളി പേസര്‍ ശ്രീശാന്ത് ഇന്നിറങ്ങും. ടീമില്‍ മറ്റു മാറ്റങ്ങളില്ല. മൂന്നു പേസര്‍മാരും ഒരു സ്‌പിന്നറുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. മറുവശത്ത് നാലു മാറ്റങ്ങളുമായാണ് ശ്രീലങ്ക
|
|
Read more...
|
|
ടാറ്റായുടെ ഹര്‍ജിയില്‍ 19 മുതല്‍ വാദം കേള്‍ക്കും |
2ജി സ്‌പെക്‌ട്രം അഴിമതിയുമായി ബന്ധപ്പെട്ട് നീരാ റാഡിയയും രത്തന്‍ ടാറ്റായും തമ്മില്‍ നടത്തിയ ടെലിഫോണ്‍ സംഭാഷണം ചോര്‍ത്തിയതു സംപ്രേഷണം ചെയ്‌തതിനെതിരേ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റാ നല്‍കിയ ഹര്‍ജിയില്‍ 19 മുതല്‍ ദിവസവും വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജി.എസ്. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്.
|
|
Read more...
|
|
ബാഷയുടെ ദുരൂഹമരണം അന്വേഷിക്കാമെന്ന് സി.ബി.ഐ. |
|
സ്‌പെക്‌ട്രം കുംഭകോണക്കേസില്‍ പലവട്ടം ചോദ്യംചെയ്യലിനു വിധേയനായ സാദിഖ് ബാഷയുടെ ദുരൂഹമരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാണെന്നു സി.ബി.ഐ. സുപ്രീംകോടതിയെ അറിയിച്ചു. സി.ബി.ഐക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലാണു ജസ്‌റ്റിസ്‌മാരായ ജി.എസ്. സിംഗ്‌വി, എ.കെ. ഗാംഗുലി എന്നിവരെ ഇക്കാര്യം അറിയിച്ചത്. സ്‌പെക്‌ട്രം കേസില്‍ പിടിയിലായി ജയിലില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രി എ. രാജയുടെ അടുത്ത കൂട്ടാളിയായിരുന്നു സാദിഖ് ബാഷ. |
|
ഗുല്‍ബര്‍ഗ് സൊസൈറ്റി കലാപത്തില്‍ മുന്‍മന്ത്രിയെ ചോദ്യം ചെയ്തു |
|
ഗോധ്ര തീവയ്‌പ്പിനുശേഷം ഗുല്‍ബര്‍ഗ് സൊസൈറ്റിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ടു ഗുജറാത്തിലെ മുന്‍ ബി.ജെ.പി. മന്ത്രി ഐ.കെ. ജഡേജയെ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ചോദ്യംചെയ്യല്‍ രണ്ടുമണിക്കൂര്‍ നീണ്ടു. 2009 നവംബര്‍ ഒമ്പതിനുശേഷം രണ്ടാംതവണയാണ് ജഡേജയെ ചോദ്യംചെയ്യുന്നത്. 2002ല്‍ കലാപം നടക്കുമ്പോള്‍ നഗരവികസന മന്ത്രിയും ഇപ്പോള്‍ ബി.ജെ.പിയുടെ
|
|
Read more...
|
|
ബാഷയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും |
2 ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് എ. രാജയുടെ കൂട്ടാളി സാദിഖ് ബാഷ മരിച്ചത് സിബിഐ അന്യേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബാഷയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും അന്യേഷണം അടിയന്തിരമായി സിബിഐ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷനാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ്മാരായ ജി.എസ് സിംഗ്വിയും എ.ഗാംഗുലിയും
|
|
Read more...
|
|
പാകിസ്താനെ 29 റണ്‍സിന് കീഴടക്കി ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ കടന്നു |
|
പാകിസ്താനെ 29 റണ്‍സിന് കീഴടക്കി ഇന്ത്യ ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ലോകകപ്പില്‍ ഇത് അഞ്ചാം തവണയാണ് ഇന്ത്യ പാകിസ്താനെ കീഴടക്കുന്നത്. ആദ്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ 261 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ ഒരു പന്ത് ശേഷിക്കെ 231 റണ്‍സിന് പുറത്തായി. 85 റണ്‍സ് നേടിയ സച്ചിനാണ് മാന്‍ ഓഫ് ദ മാച്ച്. മൂന്നാം തവണ ലോകകപ്പിന്റെ ഫൈനലില്‍ കടന്ന ഇന്ത്യ കിരീടപ്പോരാട്ടത്തില്‍ ശനിയാഴ്ച ശ്രീലങ്കയെ നേരിടും.
|
|
ഇന്ത്യന്‍ ജനസംഖ്യയില്‍ 18 കോടിയുടെ വര്‍ദ്ധന |
|
രാജ്യത്തെ ജനസംഖ്യയില്‍ 18 കോടിയുടെ വര്‍ദ്ധനയെന്ന് സെന്‍സസ് റിപ്പോര്‍ട്ട്. സ്ത്രീ പുരുഷാനുപാതത്തില്‍ കേരളമാണ് മുന്നില്‍. കേരളത്തില്‍ ആയിരം പുരുഷന്‍മാര്‍ക്ക് 1084 സ്ത്രീകളുള്ളതായി സെന്‍സസിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേരളത്തില്‍ ജനസംഖ്യാ വര്‍ദ്ധനയുടെ നിരക്ക് കുറഞ്ഞിട്ടുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യ 121 കോടിയാണ്. ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ളയും രജിസ്ട്രാര്‍ ജനറല്‍ ഡോ. ടി.ചന്ദ്രമൗലിയുമാണ് സെന്‍സസ് വിവരങ്ങള്‍ പുറത്തുവിട്ടത്. |
|
ക്രിക്കറ്റ് ആസ്വദിക്കാന്‍ നിയമസഭകള്‍ക്കും ഓഫീസുകള്‍ക്കും അരദിവസം അവധി |
ക്രിക്കറ്റിന്റെ എല്ലാ ആവേശവും അലതല്ലുന്ന ഇന്ത്യാ-പാക് മത്സരദിവസത്തില്‍ ക്രിക്കറ്റ് ജ്വരം നിയമനിര്‍മാണച്ചുമതലയെയും തോല്‍പ്പിച്ചു. സാമാജികര്‍ക്കു ടിവിയില്‍ ലൈവായി ക്രിക്കറ്റ് ആസ്വദിക്കാന്‍ മഹാരാഷ്‌ട്ര, ഗോവ, ജമ്മു കാശ്‌മീര്‍ നിയമസഭകള്‍ നേരത്തേ പിരിഞ്ഞുഉച്ചയ്‌ക്കു രണ്ടന്റിനു മത്സരം തുടങ്ങുമ്പോഴേക്കും ടിവിക്കു മുന്നില്‍ ഇരിപ്പുറപ്പിക്കാനായി അര ദിവസം സഭയ്‌ക്ക് അവധി നല്‍കുന്ന പ്രമേയം ചൊവ്വാഴ്‌ചതന്നെ
|
|
Read more...
|
|
|
ഇന്ത്യന്‍ ക്ഷേത്രം ആക്രമിക്കപ്പെട്ടു |
|
ഓസ്‌ട്രേലിയയില്‍ ന്യൂ സൗത്ത്‌വെയില്‍സിലുള്ള പുരാതനമായ ഇന്ത്യന്‍ ക്ഷേത്രം ആക്രമിക്കപ്പെട്ടു. മുഖംമൂടി ധരിച്ച തോക്കുധാരി അമ്പലത്തിനകത്തേക്ക് നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. പ്രത്യേകമായി നിര്‍മ്മിച്ച വെടിയുണ്ടകള്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നാണ് സൂചന. |
|
കനിമൊഴിയും കുറ്റപത്രത്തില്‍ ഉള്‍പ്പെടാന്‍ സാധ്യത |
സ്‌പെക്‌ട്രം അഴിമതിക്കേസില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴിയെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തുമെന്നു സൂചന. 2ജി സ്‌പെക്‌ട്രം അഴിമതിക്കു ചുക്കാന്‍ പിടിച്ചെന്ന് ആരോപിക്കപ്പെടുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയും കനിമൊഴിയും ഉള്‍പ്പെടെ അഞ്ചു പേരും സ്‌പെക്‌ട്രം ലൈസന്‍സ് ലഭിച്ച രണ്ടു കമ്പനികളും സി.ബി.ഐ ഏപ്രില്‍ രണ്ടിനു സമര്‍പ്പിക്കുന്ന 80,000 പേജ് വരുന്ന
|
|
Read more...
|
|
ഗാന്ധിജിയെക്കുറിച്ചുള്ള വിവാദപുസ്‌തകം ഗുജറാത്തില്‍ നിരോധിച്ചു |
|
ഗാന്ധിജിയെ ഉഭയലൈംഗികതയുടെ വ്യക്‌തിയായി ചിത്രീകരിച്ചുകൊണ്ട് പുലിറ്റ്‌സര്‍ ജേതാവ് ജോസഫ് ലെലിവെല്‍ഡ് എഴുതിയ 'ഗ്രേറ്റ് സോള്‍; മഹാത്മാഗാന്ധി ആന്‍ഡ് ഹിസ് സ്‌ട്രഗിള്‍ വിത്ത് ഇന്ത്യ' എന്ന വിവാദപുസ്‌തകം ഗുജറാത്ത് സര്‍ക്കാര്‍ നിരോധിച്ചു.പുസ്‌തകത്തിന്റെ പ്രസിദ്ധീകരണം, വിതരണം, വില്‍പ്പന എന്നിവ നിരോധിച്ച തീരുമാനം മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണു നിയമസഭയില്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് പിന്താങ്ങി. |
|
ബലാത്സംഗക്കേസില്‍ ഹരത്തലു ഹാലപ്പയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു |
സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കേസില്‍ കര്‍ണാടക മുന്‍മന്ത്രി ഹരത്തലു ഹാലപ്പയ്‌ക്കെതിരെ സി.ഐ.ഡി കുറ്റപത്രം സമര്‍പ്പിച്ചു. ഷിമോഗയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതി ജഡ്ജി ശ്രീനിവാസ ഗൗഡയ്ക്ക് മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഹാലപ്പയുടെ സുഹൃത്ത് വെങ്കിടേഷ് മൂര്‍ത്തിയും ഭാര്യ ചന്ദ്രാവയതിയും നല്‍കിയ പരാതിയിന്‍മേലാണ് ഹാലപ്പയ്‌ക്കെതിരെ അന്വേഷണം നടത്തി അറസ്റ്റുചെയ്തത്.
|
|
Read more...
|
|
|
|
|
<< Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
|
|
Page 1 of 79 |