തിരുവനന്തപുരം

കേരള സംസ്ഥാനത്തിന്റെ തലസ്ഥാനനഗരവും, തിരുവനന്തപുരം ജില്ലയുടെ ആസ്ഥാനവുമാണ്‌ തിരുവനന്തപുരം. (ഇംഗ്ലീഷ്:Thiruvananthapuram).ട്രിവാൻട്രം എന്ന ‌പേരിലും ഇത് അറിയപെടുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരത്ത് കേരളത്തിന്റെ തെക്കേ അറ്റത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. വളരെ ഭൂവൈവിധ്യവും, തിരക്കേറിയ വീഥികളും വാണിജ്യ മേഖലകളും ഉള്ള നഗരമാണ് തിരുവനന്തപുരം. “നിത്യ ഹരിത നഗരം” എന്നാണ് ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി തിരുവനന്തപുരത്തെ വിശേഷിപ്പിച്ചത്. 2001-ലെ കാനേഷുമാരി പ്രകാരം 745,000 പേർ ഇവിടെ അധിവസിക്കുന്നു. ഇതു പ്രകാരം കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ നഗരം എന്ന പ്രത്യേകതയും തിരുവനന്തപുരം നഗരത്തിനാണ്‌. തിരുവനന്തപുരം തന്നെയാണ്, കേരളത്തിലെ ഏറ്റവും വലിയ നഗരവും. തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാരിന്റെയും, കേന്ദ്രസർക്കാരിന്റെയും പല കാര്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. ലോകത്തിലെതന്നെ മികച്ച സ്വകാര്യ വ്യവസായശൃംഖലകളുടെ കാര്യാലയങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. രാഷ്ട്രീയസിരാകേന്ദ്രം എന്നതിലുപരി, ഉന്നതനിലവാരമുള്ള പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കേന്ദ്രം കൂടിയാണ് തിരുവനന്തപുരം. പ്രശസ്തമായ കേരള സർ‌വകലാശാല, രാജീവ് ഗാന്ധി ജൈവ സാങ്കേതിക ഗവേഷണ കേന്ദ്രം, വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രം, തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളെജ്, സർക്കാർ ഏൻജനീയറിംങ് കോളെജ് ബാർട്ടൺഹിൽ,ഇന്ത്യൻ ഇൻസ്റ്റിട്യട്ട് ഓഫ് സ്പേസ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിട്യുട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് തുടങ്ങിയവ അക്കൂട്ടത്തിൽ എടുത്ത് പറയാവുന്നവയാണ്‌. ഇന്ത്യയിലെ ആദ്യത്തെ വിവരസാങ്കേതിക സ്ഥാപനസമുച്ചയമായ ടെക്‌നോ പാർക്ക് തിരുവനന്തപുരത്തുള്ള കഴക്കൂട്ടം എന്ന സ്ഥലത്തിനടുത്താണ്,കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഒന്നായ കെൽട്രോണിന്റെ ആസ്ഥാനവും ഇവിടെയാണ്.

ഭൂമിശാസ്ത്രം

കേരളം ഒരു ചെറിയ സംസ്ഥാനമാണിത്. ഇന്ത്യയുടെ വെറും 1.18 ശതമാനം വിസ്തീർണ്ണമേ കേരളത്തിനുള്ളൂ. എന്നാൽ ജനസംഖ്യയുടെ കാര്യത്തിൽ 3-4 % വരുന്നുണ്ട്. അക്ഷാംശം 8o17′ 30″ മുതൽ 12o47‘40“ വരെയും രേഖാംശം കിഴക്ക് 74o51‘57“ മുതൽ 77o 24‘47“ വരെയുമാണ് കേരളത്തിന്റെ കിടപ്പ്. ആകെ വിസ്തീർണ്ണം 38,863 ചതുരശ്ര കിലോമീറ്ററാണ്. തെക്കുവടക്ക് നിളം 560 കി.മീറ്ററും കിഴക്ക് പടിഞ്ഞാറ് ശരാശരി വീതി 60 കിലോമീറ്ററും ആണ്. കേരളത്തിന്റെ വടക്കേ അറ്റത്തെ വീതി 11 കി. മീ ആണെങ്കിൽ എറണാകുളം, ഇടുക്കി ജില്ലകളിൽ 124 കിലോമീറ്റർ വരെ വീതിയുണ്ട്. തെക്കോട്ട് വീണ്ടും വീതി കുറഞ്ഞ് വരുന്നു.

ഭാഷ

കേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളം ആണ്. പ്രാഗ്കാലതമിഴിൽ നിന്ന് രൂപംകൊണ്ടതാണ് മലയാളം. വട്ടെഴുത്തുലിപികളിലാണ് ആദ്യകാലമലയാളം എഴുതപ്പെട്ടുപോന്നത്. വട്ടെഴുത്തു ലിപികളുടേയും ഗ്രന്ഥലിപികളുടേയും സങ്കലനത്തിലൂടേയാണ് ഇന്നത്തെ മലയാളലിപിസഞ്ചയം ഉരുത്തിരിയുന്നത്. സി.ഇ. പതിനഞ്ചാം നൂറ്റാണ്ടോടെയാണ് ഇന്നു എഴുതപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യുന്ന മലയാളം ഏറെക്കുറെ രൂപപ്പെടുന്നത്. നിത്യവ്യവഹാരഭാഷയിൽ പ്രാദേശികമായി വാമൊഴിവൈവിദ്ധ്യം ഇന്നും വളരെയേറെ നിലനിൽക്കുന്നുണ്ടെങ്കിലും വരമൊഴിയുടെ കാര്യത്തിൽ കേരളമൊട്ടാകെ പണ്ടുമുതൽക്കേ ഏകമാനത കൈവരിച്ചുകഴിഞ്ഞിരുന്നു. ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുന്നു

മലയാളം ഭാഷ

കേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളം ആണ്. പ്രാഗ്കാലതമിഴിൽ നിന്ന് രൂപംകൊണ്ടതാണ് മലയാളം. വട്ടെഴുത്തുലിപികളിലാണ് ആദ്യകാലമലയാളം എഴുതപ്പെട്ടുപോന്നത്. വട്ടെഴുത്തു ലിപികളുടേയും ഗ്രന്ഥലിപികളുടേയും സങ്കലനത്തിലൂടേയാണ് ഇന്നത്തെ മലയാളലിപിസഞ്ചയം ഉരുത്തിരിയുന്നത്. സി.ഇ. പതിനഞ്ചാം നൂറ്റാണ്ടോടെയാണ് ഇന്നു എഴുതപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യുന്ന മലയാളം ഏറെക്കുറെ രൂപപ്പെടുന്നത്. നിത്യവ്യവഹാരഭാഷയിൽ പ്രാദേശികമായി വാമൊഴിവൈവിദ്ധ്യം ഇന്നും വളരെയേറെ നിലനിൽക്കുന്നുണ്ടെങ്കിലും വരമൊഴിയുടെ കാര്യത്തിൽ കേരളമൊട്ടാകെ പണ്ടുമുതൽക്കേ ഏകമാനത കൈവരിച്ചുകഴിഞ്ഞിരുന്നു. ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുന്നു

കേരളം എന്ന പേരിനുപിന്നിൽ

കേരവൃക്ഷങ്ങൾ നിറഞ്ഞ സ്ഥലം എന്ന അർത്ഥത്തിൽ കേരളം എന്ന പേര് ഉണ്ടായി എന്ന അഭിപ്രായമാണ് ഏറ്റവും പ്രബലം.കേരം എന്ന പദവും സ്ഥലം എന്നർഥം വരുന്ന അളം എന്ന പദവും ചേർന്നാണ് കേരളം എന്ന പേര് ഉണ്ടായത് എന്ന് വാദം ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു.

മറ്റൊരു അഭിപ്രായം അറബി സഞ്ചാരികളാണ് പേരിന്റെ ഉല്പത്തിക്കു പിന്നിൽ എന്നാണ്. കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സമ്പത്സമൃദ്ധിയും കണ്ട് അവർ അല്ലാഹു അനുഗ്രഹിച്ച നാട് എന്നർത്ഥത്തിൽ ഖൈറുള്ള എന്ന് വിളിച്ചിരുന്നത്രെ. അത് ലോപിച്ചാണ് കേരളം എന്ന പേര് ഉണ്ടായതെന്നാണ് മറ്റൊരു വിശ്വാസം. “മലബാർ” എന്ന പദം അറബികള് വഴി ലഭിച്ചതാണെന്നതാണ്‌ ഈ അഭിപ്രായത്തിനു കൂടുതൽ പിന്തുണ നല്കുന്നത്. “മഹൽ” എന്ന പദവും “ബുഹാർ” എന്ന പദവും ചേർന്നാണു മലബാർഎന്ന പദം ഉണ്ടായത്.”മഹൽബുഹാർ” എന്നാൽ സുഗന്ധ വ്യഞ്ജനങ്ങളുടെ നാട് എന്നര്ഥം. അത് പിന്നീട് ലോപിച്ചാണ് മലബാർ എന്നായത്. കേരളീയരല്ലാത്ത ലോകത്തുള്ള മറ്റെല്ലാ ആള്കാരും കേരളം എന്ന് തികച്ചു പറയുന്നില്ല. ഇംഗ്ലീഷിൽ “M ” എന്ന അക്ഷരം ഉണ്ടായിട്ടും “കേരള” എന്നാണു ഇംഗ്ലീഷിൽ പറയുന്നത്. അതിനാൽ ഈ വാദത്തെ തള്ളിക്കളയുക പ്രയാസവുമാണ്.

‘ചേരളം’ എന്ന പദത്തിൽ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ചേർ, അഥവാ ചേർന്ത എന്നതിന് ചേർന്ന എന്നാണ് അർത്ഥം. കടൽ മാറി കരകൾ കൂടിച്ചേർന്ന എന്ന അർത്ഥത്തിൽ ആണ് ഈ പേർ ഉത്ഭവിച്ചത് എന്ന ഒരു വാദഗതിക്കാർ കരുതുന്നു. സംഘകാലത്തിലെ നെയ്തൽ തിണൈ എന്ന ഭൂപ്രദേശത്തിൽ വരുന്ന ഇവിടം കടൽ ചേരുന്ന ഇടം എന്നർത്ഥത്തിൽ ചേർ എന്ന് വിളിച്ചിരുന്നു. ചേർ+അളം എന്നതിന് സമുദ്രം എന്ന അർത്ഥവുമുണ്ട്. കടലോരം എന്ന സൂചനയാണ് ചേരളം തരുന്നത്. ചേരലർ കടലോരത്തിന്റെ അധിപരുമായി.

ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം.ഇവരുടെ പേർ തന്നെ ഥേര എന്ന പാലി വാക്കിൽ നിന്നുത്ഭവിച്ചതാണ് എന്നാണ് മറ്റൊരു മതം. അതിന് ബുദ്ധമതവുമായി ബന്ധം കാണുന്നു. ഥേരൻ എന്ന വാക്കിന് വലിയേട്ടൻ എന്നാണ് വാച്യാർത്ഥം. ബുദ്ധമതത്തിലെ ഥേരവാദമതത്തിൽപെട്ടവരായിരുന്നു ചേര രാജാക്കന്മാർ എന്ന് കരുതുന്നു. ഥേര എന്ന വാക്ക് പാലിയിൽ നിന്ന് താലവ്യവത്കരണം എന്ന സ്വനനയം പ്രകാരം ചേരൻ എന്നായതാണെന്നും, സ്ഥലം എന്ന അർത്ഥത്തിലുള്ള പാലി പദമായ തളം, ആദിലോപം പ്രാപിച്ച് അളം ആയതാണെന്നും ഇക്കൂട്ടർ വിശ്വസിക്കുന്നു. കേരളം ഒരു കാലത്ത് ബുദ്ധമതക്കാരുടെ പ്രബലകേന്ദ്രമായിരുന്നു എന്ന വിശ്വാസം ബലപ്പെടുന്നതാണീ വാദം.ചേര എന്നതിന്റെ കന്നട ഉച്ചാരണം കേര എന്നാണ്. ഇതായിരിക്കാം കേരളം ആയതെന്നാണ് ഹെർമൻ ഗുണ്ടർട്ട് വാദിക്കുന്നത്.

വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട്.

മലഞ്ചെരിവ് എന്നർത്ഥമുള്ള ചാരൽ എന്ന തമിഴ് പദത്തിൽ നിന്നാണ് ചേരൽ ഉണ്ടായതെന്നും അതാണ് കേരളമായതെന്നും മറ്റൊരു വാദം നിലനിൽക്കുന്നു.

ചേരം (കേരളം) എന്ന വാക്ക് നാഗം (പാമ്പ്) എന്നതിന്റെ തൽസമമാണെന്ന് എൽ.എ. അനന്തകൃഷ്ണയ്യർ സൂചിപ്പിക്കുന്നു. കേരളത്തിലെ ദ്രാവിഡരുടെ നാഗാരാധന കാരണമായിരിക്കണം ഒരു പക്ഷെ ഈ പേരു വരാനുള്ള കാരണം.

കേരം എന്നത് ചേരം എന്നതിന്റെ കർണ്ണാടകോച്ചാരണമാണെന്ന് ഡോക്ടർ ഗുണ്ടർട്ട് അഭിപ്രായപ്പെടുന്നു. ഗോകർണ്ണത്തിനും, കന്യാകുമാരിക്കും ഇടയിലുള്ള പ്രദേശത്തിന് ആദ്യകാലത്തുണ്ടായിരുന്ന ചേരം എന്ന പേർ കേരളം ആയി മാറിയതാണെന്ന് അദ്ദേഹം സമർത്ഥിക്കുന്നു.