മലയാളം ഭാഷ

കേരളീയരുടെ പൊതുവ്യവഹാരഭാഷ, ദ്രാവിഡഭാഷാഗോത്രത്തില്പെട്ട മലയാളം ആണ്. പ്രാഗ്കാലതമിഴിൽ നിന്ന് രൂപംകൊണ്ടതാണ് മലയാളം. വട്ടെഴുത്തുലിപികളിലാണ് ആദ്യകാലമലയാളം എഴുതപ്പെട്ടുപോന്നത്. വട്ടെഴുത്തു ലിപികളുടേയും ഗ്രന്ഥലിപികളുടേയും സങ്കലനത്തിലൂടേയാണ് ഇന്നത്തെ മലയാളലിപിസഞ്ചയം ഉരുത്തിരിയുന്നത്. സി.ഇ. പതിനഞ്ചാം നൂറ്റാണ്ടോടെയാണ് ഇന്നു എഴുതപ്പെടുകയും കേൾക്കപ്പെടുകയും ചെയ്യുന്ന മലയാളം ഏറെക്കുറെ രൂപപ്പെടുന്നത്. നിത്യവ്യവഹാരഭാഷയിൽ പ്രാദേശികമായി വാമൊഴിവൈവിദ്ധ്യം ഇന്നും വളരെയേറെ നിലനിൽക്കുന്നുണ്ടെങ്കിലും വരമൊഴിയുടെ കാര്യത്തിൽ കേരളമൊട്ടാകെ പണ്ടുമുതൽക്കേ ഏകമാനത കൈവരിച്ചുകഴിഞ്ഞിരുന്നു. ഭാഷയുടെ ഉത്ഭവത്തെ കുറിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുന്നു